ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷം വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ റവ. ഫാ. മാത്യു കോരംകുഴ അനുഗ്രഹ പ്രഭാഷണം നടത്തി. മക്കളെ ഓർത്ത് രക്ഷിതാക്കൾക്കുള്ള തീരാവ്യധ തീർക്കാൻ കുട്ടികൾ ബാധ്യസ്ഥരാണെന്നും ഈശ്വരൻ നൽകിയ ഈ നല്ല ജീവിതം സംരക്ഷിക്കാൻ നമുക്ക് കടമയുണ്ടെന്നും അച്ഛൻ സൂചിപ്പിച്ചു.
എക്സൈസ് ജോയിൻറ് കമ്മീഷണർ ശ്രീ റ്റി. എം മജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വലയിൽ കുട്ടികൾ വീണാൽ തിരിച്ചു കയറാൻ കഴിയില്ലെന്നും , പഠനം ലഹരി ആകണമെന്നും മാതാപിതാക്കൾ കുട്ടികളെ ഓർത്ത് കരയാൻ ഇടയാകരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞവർഷം പഠനത്തിൽ ഒന്നാമതായ വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി കലോത്സവ വിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു. ഡയറക്ടർ ഡോ. ദിലീപ് കെ,എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ., അനൂപ് കെ ജെ ,P R O ഷാജി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന തലത്തിൽ നടന്ന വിജ്ഞാനോത്സവം ഉദ്ഘാടന ചടങ്ങ് വേദിയിൽ പ്രദർശിപ്പിച്ചു. ‘ഡ്രഗ് അബ്യുസ്’ എന്ന വിഷയത്തെ അധികരിച്ച് ശ്രീ റ്റി. എം മജു ക്ലാസ് നയിച്ചു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഡയറക്ടർ ഡോ. ദിലീപ് കെ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ., അനൂപ് കെ ജെ ,P R O ഷാജി അഗസ്റ്റിൻ ,പ്രൊഫ വി ജെ ജോസഫ്, അസി.പ്രൊഫ മനോജ് ഇ വി, P T A പ്രെസിഡെൻറ്റ് ഗീതാ ബേബി, യൂണിയൻ ചെയർമാൻ അതുൽ അനിൽ എന്നിവർ പ്രസംഗിച്ചു.