Hot Posts

6/recent/ticker-posts

രാമപുരം കോളേജിൽ പ്രവേശനോത്സവം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം  ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ.  ബെർക്കുമാൻസ്  കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തി.
ബീജിങ്ങിൽ  വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ്  മത്സരത്തിൽ  295 kg ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും  ബെസ്റ്റ് ലിഫ്റ്റിംഗ്ൽ 150 kg ഉയർത്തി വെള്ളിമെഡലും  കരസ്ഥമാക്കി ഭാരതീയർക്ക്  അഭിമാനമായി മാറിയ ജോബി മാത്യുവിനെ കോളേജ് മാനേജർ  റവ. ഫാ   ബെർക്കുമാൻസ്  കുന്നുംപുറം പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ്  പ്രിൻസിപ്പൽമാരായ  ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്