പാലാ: പാലാ അൽഫോൻസാ കോളജ് എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്.

ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അനുഗ്രഹ പ്രഭാഷണവും ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവിനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി.
ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് മനേഷ് ജോസ് കല്ലറയ്ക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. റോസ്മേരി ഫിലിപ്പ്, പാലാ ബ്ലഡ് ഫോറം ഡയറക്ടർ അരുൺ പോൾ, ഡോക്ടർ മാമച്ചൻ, സിസ്റ്റർ ബിൻസി എഫ് സി സി, വിഷ്ണു, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി ശ്വേബ വർഗീസ് എന്നിവർ പ്രസംഗിച്ചു.