Hot Posts

6/recent/ticker-posts

ന്യായവില ഉറപ്പാക്കാൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കും: ടോം ജേക്കബ് ആലയ്ക്കൽ

കൊഴുവനാൽ: കാർഷികവിളകൾക്കും ഉൽപ്പന്നങ്ങൾക്കും ന്യായവില ഉറപ്പാക്കാൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ അഭിപ്രായപ്പെട്ടു.
കർഷകർ തങ്ങളുടെ പരിമിതമായ കാർഷിക വിളകൾക്കും ഉല്പന്നങ്ങൾക്കും വിപണി തേടുമ്പോൾ നേരിടുന്ന ചൂഷണത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കർഷകർ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന കർഷക ദളങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും ഫൊറോനാതല അവലോകനത്തിനും വിലയിരുത്തലിനുമായി കാഞ്ഞിരമറ്റത്ത് നടന്ന സോണൽ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിമേടയിൽ വെച്ച്  നടന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം  കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ നിർവ്വഹിച്ചു. ഫെഡറേഷൻ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സോൺ കോർഡിനേറ്റർ ജിജി സിൻ്റോ, സെക്രട്ടറി ജെയ്മോൻ പുത്തൻപുരയ്ക്കൽ, സിറിയക് തോമസ് വരാച്ചേരിൽ മൂഴൂർ, സണ്ണിച്ചൻ ചേർപ്പുങ്കൽ, ബിനോയി ജോസഫ് അൽഫോൻസാ ഗിരി, ലിസ്സി ചാക്കോ കരിമ്പാനി, തങ്കമ്മ ജോണി കൊഴുവനാൽ തുടങ്ങിയവർ പ്രസംഗിച്ചു. 


സണ്ണി കളരിക്കൽ, ജോർജ്കുട്ടി കുന്നപ്പള്ളി, ജോസ് മാത്യു തോലാനിക്കൽ, സെബാസ്റ്റ്യൻ ആരുച്ചേരിൽ, പയസ് മൂങ്ങാമാക്കൽ, ജോസഫ് ഓലിയ്ക്കത കിടിയിൽ, ബെന്നി വേങ്ങത്താനം, മാത്യു പ്ലാത്തറ, കൊച്ചുമോൾ ജോബിൻ, മിനി ജോസ്, മിനി ജോണി, മിനി ബിനു, സുനിജാ രാജു, എൽസമ്മ ജയിംസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്