പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം. സെപ്റ്റംബർ 15 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന 'എക്സലൻഷ്യ 2025' ചടങ്ങിൽ വച്ച് ലഭിക്കും.

കോളേജ് മാനേജർ റവ . ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, നാക്ക് കോർഡിനേറ്റർ ജിബി ജോൺ മാത്യു, സുനിൽ കെ ജോസഫ്, എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങും.
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംസ്ഥാന ക്വാളിറ്റി അഷുറൻസ് സെൽ (SLQAC) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.