കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്താനുള്ള വിദഗ്ദ്ധസമിതി വിലയിരുത്തലിൽ കോട്ടയം ജില്ലയിൽനിന്ന് ഒൻപത് പച്ചത്തുരുത്തുകൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

കുഴിമറ്റം ഗവ. എൽ.പി സ്‌കൂൾ, അരുവിത്തുറ സെന്റ് ജോർജ് കോളജ്, പ്രിയദർശിനി സ്പിന്നിങ്് മിൽ, കാവാലിപ്പുഴ മുളവത്കരണം, കുമരകം പ്രാദേശിക കൃഷി ഗവേഷണകേന്ദ്രം എന്നിവ മറ്റുവിഭാഗം പച്ചത്തുരുത്തുകളിൽ മുന്നിലെത്തി.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് 1272.89 ഏക്കർ സ്ഥലത്തു 4030 പച്ചത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ 167 പച്ചത്തുരുത്തുകളുടെ വിലയിരുത്തൽ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. പുരസ്‌കാര വിതരണം സെപ്റ്റംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.