പൂവത്തോട്: സെപ്റ്റംബർ ഏഴിന് പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവാലയ കൂദാശ നടത്തി വിശ്വാസികൾക്കായി തുറന്നു നൽകിയ പൂവത്തോട് സെൻറ് തോമസ് പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുന്നാൾ ദിനമായ ഇന്ന് സന്ദർശിച്ച് രാവിലെ ഏഴിന്റെ ദിവ്യബലിയിൽ പങ്കുചേർന്ന അനുഗ്രഹം വാങ്ങി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി.
പൂവത്തോട് പള്ളി വികാരി റവ. ഫാ. ജേക്കബ് പുതിയപറമ്പിൽ കൈകാരന്മാർ ഇടവകജനങ്ങൾ എന്നിവരെ നേരിൽ കണ്ട് ജോസ് കെ മാണി എം. പി. ആശംസകൾ അറിയിച്ചു. 

