Hot Posts

6/recent/ticker-posts

വെള്ളികുളം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

വെള്ളികുളം: വെള്ളികുളം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകി.
ജപമാല പ്രാർത്ഥനയ്ക്ക് ശേഷം മരിയൻ വചനപ്രഘോഷണം നടത്തപ്പെട്ടു. തുടർന്ന് ജപമാല പ്രാർത്ഥന ചൊല്ലി ഗ്രോട്ടോയിലേക്ക് മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഭക്തിനിർഭരമായ പ്രദിക്ഷണം നടത്തപ്പെട്ടു.
മാതാക്കൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് പ്രദക്ഷിണത്തിന് മോടി കൂട്ടി. ഗ്രോട്ടോയിൽ നൊവേന പ്രാർത്ഥനയും ലദീഞ്ഞ് പ്രാർത്ഥനയും നടത്തി. എല്ലാവർക്കും നേർച്ച വിതരണം ചെയ്തു.


അമൽ ബാബു ഇഞ്ചയിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ച്‌ വെള്ളികുളം മിഷൻലീഗ്
അധ്യാപക ദിനാഘോഷം നടത്തി സംസ്കാര വേദി
വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
ചരിത്രം സൃഷ്ടിച്ച മദ്യവില്പന; 'വിമുക്തി മിഷന്‍' പിരിച്ചുവിടണം: പ്രസാദ് കുരുവിള
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
മീനച്ചിലാറ്റിൽ കയാക്കിംങ് പരിശീലനവും ശുചീകരണ യജ്ഞവും നടന്നു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്