പാലാ: പാലാ സെൻ്റ് തോമസ് കോളജിൽ നടന്നുവരുന്ന എൻസിസി പരിശീലന ക്യാപിൻ്റെ ഭാഗമായി കടപ്പാട്ടൂർ ക്ഷേത്രത്തിൻ്റെ സമീപമുള്ള കടവ് വൃത്തിയാക്കുകയും മീനച്ചിലാറ്റിൽ എൻസിസി കെഡറ്റുകൾക്കായി കയാക്കിങ് പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു.

5K യൂണിറ്റ് ചങ്ങനാശേരിയുടെ കീഴിലുള്ള 6 കോളജുകളിലേയും 15 സ്കൂളുകളിലെയും 500 ലധികം കേഡറ്റ് സ്സും, അധ്യാപകരും ജീവനക്കാരുമാണ് ശുചീകരണ യജ്ഞത്തിലും കയാക്കിങ് പരിശീലത്തിലും പങ്കെടുത്തത്.
ശുചീകരണ യജ്ഞവും കയാക്കിംങ് പരിശീലനവും 5k നേവൽ യുണിറ്റ് കമാൻ്റിങ് ഓഫീസർ ക്യാപ്റ്റൻ അനിൽ വർഗ്ഗീസ്സ് നിയുക്ത കാമാൻ്റിംങ് ഓഫീസർ കമാൻ്റർ ഹരി പരമേശ്വർ കോളജ് വൈസ് പ്രിൻസിപ്പൽ റവ ഫാ സാൽവിൻ കാപ്പിലിപറബിൽ, ബർസാർ റവ ഫാ മാത്യൂ ആലപ്പാട്ട് മേടയിൽ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ചീഫ് പെറ്റി ഓഫീസർ ഉദയകുമാർ, സബ് ലെഫ്റ്റനൻ്റ് ഡോ. അനീഷ് സിറിയക് എൻ സി സി നേവൽ വിംങ് എ. എൻ. ഒ. മാരായ ലഫ്റ്റനൻ്റ് ഫെബി ജോസ്, സനൽ രാജ്, വിനായകൻ ആർ, ലിബിൻ അബ്രാഹം, സൗമ്യ സുരേന്ദ്രൻ, കെഡറ്റ് ക്യാപ്റ്റൻ കണ്ണൻ ബി നായർ, പെറ്റി ഓഫീസർ കെഡറ്റ് ജോൺ റോയി തുടങ്ങിയവർ പരിശീലന പരിപാടികളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. മീനച്ചിലാറ്റിൽ സംഘടിപ്പിച്ച കയാക്കിംങ് പരീശീലന ക്യാംപ് പാലാ നഗരവാസികൾക്കും പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരിക്കലും മറക്കാനാവാത്ത ഏറെ കൗതുകം നിറഞ്ഞ വ്യത്യസ്ത അനുഭവമായി മാറി.