Hot Posts

6/recent/ticker-posts

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു

വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങൾക്ക് 'ആവണി 2025' തുടക്കം കുറിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മത്സരം ഉദ്ഘാടനം ചെയ്തു. 
കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഷട്ടിൽ ടൂർണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെൻ്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നീ വിവിധ മത്സരങ്ങൾ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ തീക്കോയി കെ. വി. എസ്. ക്രിക്കറ്റ് ടീം, അടിവാരം ടീമിനെ തോൽപ്പിച്ചു. ഫുട്ബോൾ മത്സരത്തിൽ തീക്കോയി ഫുട്ബോൾ ടീം, മംഗളഗിരി ടീമിനെ തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു. മറ്റൊരു മത്സരത്തിൽ വെള്ളികുളം ടീം, മാവടി ടീമിനെ തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു.
മൂന്നാം തീയതി ബുധനാഴ്ച വിപുലമായ ഓണാഘോഷ മത്സരങ്ങൾ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. സ്ത്രീ - പുരുഷ വിഭാഗത്തിൽ വടംവലി മത്സരവും വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും നടത്തപ്പെടും. ആനന്ദ് ചാലാശേരിൽ, അലൻ കണിയാംകണ്ടത്തിൽ, സാന്റോ സിബി തേനംമാക്കൽ, റോബിൻ വിത്തുകളത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും
INTUC തീക്കോയി മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗവും ബോണസ് വിതരണവും
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു