ഈരാറ്റുപേട്ട: ടീം റസ്ക്യു ഫോഴ്സ് കേരള ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ഒന്നാം അഖില കേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ചാമ്പ്യന്മാരായി. ലിനൻ ബ്രദേഴ്സ് ഏറ്റുമാനൂർ രണ്ടാം സ്ഥാനം നേടി. മുത്തിയമ്മ നാട് കുറവിലങ്ങാട് മൂന്നാമതും ജനശക്തി പാലക്കാട് നാലാമതും എത്തി.

ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ടീം റസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയുമായ പി.എം. അബ്ദുൽഖാദർ സ്വാഗതം പറഞ്ഞു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ ആശംസയർപ്പിച്ച് സംസാരിച്ചു.