പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണം നൽകി. സ്വീകരണ യോഗം നിഷാ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് ബേബി മാത്യു സോമതീരം അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഗ്ലോബൽ ഭാരവാഹികളെ ആദരിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡൊമിനിക് ജോസഫ്,ഗ്ലോബൽ വിമൻസ് കൗൺസിൽ പ്രസിഡൻ്റ് എസ്തർ ഐസക് ജോൺ, ഇന്ത്യ റീജിയൺ പ്രസിഡൻ്റ് ശശിധരൻ, തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, ചെയർമാൻ കെ. ആർ.രവീന്ദ്രൻ, ചാപ്റ്റർ സെക്രട്ടറി ബെന്നി മൈലാടൂർ, ഉണ്ണി കുളപ്പുറം, അഡ്വ.എസ്.അഭിജിത്ത്, വിജി ആർ നായർ, ജോർജ് വലിയപറമ്പിൽ, മോനി വി ആദ്കുഴി, ഐഷാ ജഗദീഷ്, വി.എസ്.രാധാകൃഷ്ണൻ, ബഷീർ തേനമ്മാക്കൽ, സെബി പറമുണ്ട, ഹരി മേലേട്ട്, അനുരാഗ് പാണ്ടിക്കാട്, അഗസ്റ്റിൻ വാഴക്കാമല, മാർട്ടിൻ വയമ്പോത്തനാൽ, അലക്സ് പടിക്കമാലിൽ, അനിൽകുമാർ പാലക്കൽ എന്നിവർ പ്രസംഗിച്ചു.