Hot Posts

6/recent/ticker-posts

പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!

കടുത്തുരുത്തി: മഠത്തിപറമ്പ് ജംങ്ങ്ഷനിൽ കെ.എസ്.ഇ.ബിയുടെ പുതിയ ഇലവൺ ലൈൻ വലിച്ചത് തെങ്ങിനോട് ചേർന്നാണ്. ഇത് അപകടമുണ്ടാക്കും. 
ഇത് എത്രയും വേഗം ലൈൻ മാറ്റി വലിക്കുകയോ, അല്ലെങ്കിൽ തെങ്ങ് വെട്ടിമാറ്റുകയോ ചെയ്യണമെന്ന് ബി.ജെ.പി. കോട്ടയം ജില്ലാ കമ്മറ്റി മെമ്പർ സന്തോഷ് കുഴിവേലിൽ കെ എസ് ഇ ബി അധികാരികളോട് ആവശ്യപെട്ടു. 
തെങ്ങിന്റെ ഓലമടലുകൾ ലൈനിനോട് മുട്ടിയ നിലയിലാണ്. കടുത്തുരുത്തി സഹകരണ ബാങ്ക് പാഴുത്തുരുത്ത് ശാഖയുടെയും മഠത്തിപറമ്പ് ഓട്ടോ റിക്ഷാ സ്റ്റാന്റിനും സമീപമാണ് അപകടാവസ്ഥയിലുള്ള ഇലവൺ കെ.വിലൈൻ. 
തെങ്ങിന്റെ ഓല മടലകളും തേങ്ങയും ഇലവൺ ലൈനിൽ വീഴാൻ സാധ്യതയുണ്ട്. 
Reactions