Hot Posts

6/recent/ticker-posts

ക്യാൻസർ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര

തിരുവനന്തപുരം: ക്യാൻസർ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ക്യാൻസർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നത്. 
ഓര്‍ഡിനറി സര്‍വീസ് മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ ഈ സൗജന്യ യാത്ര ഉറപ്പാക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ അനുദിനം വര്‍ധനവുണ്ടാകുന്നതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു. 
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുവഴി 26 കോടി രൂപയുടെ അധിക വരുമാനം വകുപ്പിന് നേടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും കെഎസ്ആര്‍ടിസിയുടെ വരുമാനം ഉയര്‍ത്തികൊണ്ട് വരാന്‍ സാധിക്കുന്നുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
കെഎസ്ആര്‍ടിസി ബസുകളില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഒരുക്കിയത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിലൂടെയും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. 
കെഎസ്ആര്‍ടിസി ബസുകളുടെ കിലോമീറ്റര്‍ വരുമാനം 45.79 രൂപയില്‍ നിന്നും 49.81 രൂപയായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഓരോ ബസിന്റെയും ശരാശരി വരുമാനം 15600 രൂപയില്‍ നിന്നും 16768 രൂപയായി ഉയര്‍ത്താനും സാധിച്ചെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം