Hot Posts

6/recent/ticker-posts

വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് ജേതാക്കൾ

പാലാ: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത് സോൺ വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. 
വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. 
പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും മരിയൻ കോളേജ് കുട്ടിക്കാനം നാലാം സ്ഥാനവും നേടി. നിരവധി കായിക കിരീടങ്ങൾ നേടിയിട്ടുള്ള സെന്റ് തോമസ് കോളേജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റൺ കിരീടനേട്ടമാണിത്. 
സെന്റ് തോമസ് കോളേജിൽ പ്രവർത്തിച്ചുവരുന്ന ഷിബ്‌സ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലകൻ ഷിബു പി ഗോപിദാസിന്റെ കീഴിലാണ് താരങ്ങൾ പരിശീലനം നേടിവരുന്നത്. നയനാ ബി, ആൻമരിയ സുനിൽ, ജ്വാല ജയൻ, നിയാ ബിജു എന്നിവരാണ് ടീം അംഗങ്ങൾ.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം