Hot Posts

6/recent/ticker-posts

ഞീഴൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധ പദയാത്ര നടത്തി ബി.ജെ.പി

ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയും, അറുന്നൂറ്റിമംഗലം -ഞീഴൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ശബരി മല സ്വർണ്ണ കൊള്ളയിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും രാജി വക്കണമെന്നും, ക്ഷേത്ര ഭരണം ഭക്ത ജനങ്ങൾക്ക് നൽകണമെന്നും, കാഞ്ഞിരം പാറയിലെ പന്നി ഫാം പൂർണ്ണമായി അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശേരിയിൽ നിന്നും ഞീഴൂർ ടൗൺ വരെ ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്വത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തി.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ പാറശേരിയിൽ ഉൽഘാടനം ചെയതു. ഞീഴൂർ സെൻട്രൽ ജംങ്ങ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗം ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. 
ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സി. രാജേഷ്, സന്തോഷ് കുഴിവേലിൽ, അനിൽകുമാർ മാളിയേക്കൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി മണലേൽ, പഞ്ചായത്ത് സെക്രട്ടറി ഉണ്ണി.ആർ.നായർ, മണ്ടലം ജനറൽ സെക്രട്ടറി രഞ്ജിത്ത് രാധാകൃഷ്ണൻ, ഐ.ടി. ജില്ലാ കൺവീനർ ആനന്ദ് പി നായർ, സുനീഷ് കാട്ടാമ്പാക്ക്, ജസീന്ത സെബാസ്റ്റ്യൻ, ശ്രുതി സന്തോഷ്, സന്ധ്യാ അജീഷ്, ബാബു പ്ലാച്ചാ നി, ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.
ഞീഴൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കുറ്റപത്രം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ പ്രകാശനം ചെയ്തു.  
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്