Hot Posts

6/recent/ticker-posts

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി

കോട്ടയം: കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി - പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.  
ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 29-ന് ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പി.എം.ജെ.എ.വൈ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന്, എംപാനൽ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്‌ക് നേരിട്ട് സന്ദർശിക്കേണ്ടിവരുന്ന നിലയാണ് ഇപ്പോഴുള്ളത്.  
എന്നാൽ, കെ-ഡിസ്‌ക് തയ്യാറാക്കിയ 'കാസ്പ് ഹെൽത്ത്'(KASP Health) എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ, ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾ-പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്