Hot Posts

6/recent/ticker-posts

കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികളുടെ കുടുംബങ്ങളെ ലഹരിവിമുക്തമായി പ്രഖ്യാപിക്കാൻ പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറിൽപരം വിദ്യാർത്ഥികളുടെ  ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്‌. 
അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ചത്. 
അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക്, എസ്.ബി.ഐ. അന്തിനാട് എന്നിവരുടെ  സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. 


ലഹരി മുക്ത കുടുംബങ്ങളുടെ പ്രഖ്യാപനം നവംബർ ഒന്ന് ശനിയാഴ്ച രാവിലെ 11.30ന് ജോസ് കെ മാണി എം.പി. നിർവ്വഹിക്കും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, ലഹരി വിരുദ്ധ ക്ലബ്ബ്‌ കോ- ഓർഡിനേറ്റർമാരായ ജോജിമോൻ ജോസ്, ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്