പാലാ: സഗരസഭയിൽ ആധുനികരീതിയിൽ പണി തീർത്ത മിനി എസി ഹാളും പൊതുജനങ്ങൾക്കായി നിർമ്മിച്ച ടൊയ്‌ലറ്റ് സമുച്ചയവും ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ ഓഫീസ് കോംപ്ലക്സ് ബിൽഡിംഗിൽ നൂറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ മീറ്റിംഗ്, ട്രെയിനിംഗ് ക്ലാസുകൾ, കോൺഫറൻസ്, തുടങ്ങിയവയ്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഹാൾ നിർമ്മിച്ചിരിക്കുന്നത്. മുഴുവനായും ശീതീകരിച്ച ഹാളാണ്.
അതുപോലെ തന്നെ മുനിസിപ്പൽ ഓഫീസിനു സമീപം എല്ലാവിഭാഗം ആളുകൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. 
മുൻ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ, കൗൺസിലർമാരായ സിജി പ്രസാദ്, നീനാ ചെറുവള്ളിൽ ലിസ്സിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ എ സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.
.jpeg)
