ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയും, അറുന്നൂറ്റിമംഗലം -ഞീഴൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ശബരി മല സ്വർണ്ണ കൊള്ളയിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും രാജി വക്കണമെന്നും, ക്ഷേത്ര ഭരണം ഭക്ത ജനങ്ങൾക്ക് നൽകണമെന്നും, കാഞ്ഞിരം പാറയിലെ പന്നി ഫാം പൂർണ്ണമായി അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശേരിയിൽ നിന്നും ഞീഴൂർ ടൗൺ വരെ ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്വത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തി.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പാറശേരിയിൽ ഉൽഘാടനം ചെയതു. ഞീഴൂർ സെൻട്രൽ ജംങ്ങ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗം ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സി. രാജേഷ്, സന്തോഷ് കുഴിവേലിൽ, അനിൽകുമാർ മാളിയേക്കൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി മണലേൽ, പഞ്ചായത്ത് സെക്രട്ടറി ഉണ്ണി.ആർ.നായർ, മണ്ടലം ജനറൽ സെക്രട്ടറി രഞ്ജിത്ത് രാധാകൃഷ്ണൻ, ഐ.ടി. ജില്ലാ കൺവീനർ ആനന്ദ് പി നായർ, സുനീഷ് കാട്ടാമ്പാക്ക്, ജസീന്ത സെബാസ്റ്റ്യൻ, ശ്രുതി സന്തോഷ്, സന്ധ്യാ അജീഷ്, ബാബു പ്ലാച്ചാ നി, ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു. 
ഞീഴൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കുറ്റപത്രം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രകാശനം ചെയ്തു.

