കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും അപകടം. മെഡിസിൻ ബ്ലോക്കിലെ മൂന്നാം നിലയിലെ ന്യൂറോ സർജറി വിഭാഗത്തിനു സമീപത്തെ പടിക്കെട്ടിനു മുകളിലെ പ്ലാസ്റ്ററിങ്ങിന്റെ ഭാഗമാണ് ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് 12.30ന് അടർന്നുവീണ് അപകടം ഉണ്ടായത്.
പടിക്കെട്ടിൽ വിശ്രമിക്കുകയായിരുന്ന പത്തനംതിട്ട കുന്നന്താനം പാണ്ഡ്യൻപറമ്പ് വീട്ടിൽ സുരേഷ് കുമാറിന്റെ (47) ശരീരത്തിലാണ് അടർന്ന സിമന്റ് ഭാഗം വീണത്.