![]() |
പ്രതീകാത്മക ചിത്രം |
വൈക്കം: കൂട്ടുകാരുമൊത്ത് കൽ പടവിലിരുന്ന് കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് ഇതര സംസ്ഥാനക്കാരനായ അഞ്ച് വയസുകാരൻ മുങ്ങി മരിച്ചു.
വൈക്കം ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് താമസിക്കുന്ന ബീഹാർ സ്വദേശികളായ അബ്ദുൾ ഗഫാർ, ഭീഗം ദമ്പതികളുടെ മകൻ അഹ്സൻ റാസ (5) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ ഇരുമ്പൂഴിക്കരയിലുള്ള ആറാട്ടുകുളത്തിലാണ് അപകടം.
കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപമുള്ള കുളത്തിൽ അന്യസംസ്ഥാനക്കാര മറ്റ് മൂന്ന് കുട്ടികളോടൊപ്പം കുളത്തിന്റെ പടവിലിരുന്ന് കളിക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
കുട്ടികളുടെ ബഹളം കേട്ട് സമീപവാസികളും മറ്റും ഓടിയെത്തി മുങ്ങിയെടുത്ത് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം വലിയ കവലയിൽ വർഷങ്ങളായി സുഗന്ധ മുറുക്കാൻ വ്യാപാരം നടത്തുന്നവരാണ്.