Hot Posts

6/recent/ticker-posts

'ചിരിയോരം 2025' ലോഗോ പ്രകാശനം ചെയ്തു



പാലാ: ഒക്ടോബർ 2 ഗന്ധി ജയന്തിദിനത്തോട് അനുബന്ധിച്ച്‌ പാലായിൽ മീനച്ചിലാർ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്ന "ചിരിയോരം 2025"എന്ന പരിപാടിയുടെ ലോഗോ പ്രകാശനം പ്രശക്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവഹിച്ചു.

തദവസരത്തിൽ പാലാ റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ, ജോണി കളപ്പുരക്കൽ, സന്തോഷ് മാട്ടേൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ പ്രസിഡന്റ്  ഡോ.രാജു സണ്ണി, സി ഡി എച് ചെയർമാൻ ഡോ.രാഹുൽ സജീവ്, Ec മെമ്പർ ഡോ. അമൽ എന്നിവർ പങ്കെടുത്തു.
Reactions