ഇടമറ്റം: ജില്ലാ, ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പുത്തൻ ശബരിമല എസ്.സി റോഡ് ടൈൽസ് വിരിച്ച് നവീകരിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമായിരുന്നു.

ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു തുണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി.
