Hot Posts

6/recent/ticker-posts

പാലാ നഗരസഭയില്‍ കുടുംബശ്രീയുടെ വാര്‍ഷികാഘോഷം നടന്നു

പാലാ: പാലാ നഗരസഭയില്‍ കുടുംബശ്രീയുടെ 27-ാം വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രൗഡഗംഭീരമായ സാംസ്‌കാരിക റാലിയോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്. 


വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന റാലി സമ്മേളന വേദിയായ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിര്‍വഹിച്ചു. 


സ്ത്രീ ശാക്തീകരണ രംഗത്ത് മികവിന്റെ  ഉദാത്ത മാതൃകയായ കുടുംബശ്രീയുടെ പാലാ നഗരസഭയിലെ പ്രവര്‍ത്തനങ്ങളെ ജോസ് K  മാണി അഭിനന്ദിച്ചു. സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. 
എ ഡി എം സി പ്രകാശ് ബി നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ അവര്‍ഡ് വിതരണം നിര്‍വഹിച്ചു. സി ഡി എസ് മെമ്പര്‍ സെക്രട്ടറി ഉമേഷിത.പി.ജി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു.   
സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, നഗരസഭാംഗങ്ങളായ ഷാജു തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, ആന്റോ ജോസ് പടിഞ്ഞാറെക്കര, സിജി പ്രസാദ്, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം