Hot Posts

6/recent/ticker-posts

ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.


ഭരണങ്ങാനം: ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനം ആയി മാറുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. 
ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതിക്ക് വേണ്ടി പാമ്പൂരാം പാറയിൽ പുതുതായി നിർമ്മിച്ച ഓവർ ഹെഡ് ടാങ്ക് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 
സാമൂഹ്യ ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുമെന്നും ജോസ് കെ മാണി എം.പി പറഞ്ഞു. അറുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിച്ചിരിക്കുന്നത്.   
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി. ഫാദർ ജോസഫ് വടകര അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ അനുമോൾ മാത്യു, ജോസുകുട്ടി അമ്പലമറ്റം, ലിൻസി സണ്ണി, രാഹുൽ ജി കൃഷ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ടി. ആർ ശിവദാസ്, ടോമി മാത്യു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സോബിച്ചന്‍ ചൊവ്വാറ്റു കുന്നേൽ കുടിവെള്ള പദ്ധതി പ്രസിഡൻറ് ഷിജോ സെബാസ്റ്റ്യൻ, സെക്രട്ടറി മിനോജ് ആൻറണി തുടങ്ങിയവർ പ്രസംഗിച്ചു.  
മടത്തിപറമ്പിൽ കെ .എസ് തങ്കപ്പൻ ആചാരിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് ഓവർഹെഡ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. 150 കുടുംബങ്ങളാണ് പാമ്പൂരാംപാറ ജലനിധി പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ