ഇലഞ്ഞി: നാഷണൽ യൂണിറ്റി ഡേ യുടെ ഭാഗമായി വെള്ളിയാഴ്ച്ച (31/10/2025) വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് റൺ ഫോർ യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നിന്ന് ആരംഭിച്ച ജാഥ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഫ്ലാഗ്ഓഫ് ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. 

ഇലഞ്ഞി ടൗണിൽ നിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപനവേളയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോജിൻ ജോൺ നാഷണൽ യൂണിറ്റി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് പ്ലേസ്മെൻ്റ് ഓഫീസർ സാം ടി മാത്യു നന്ദി അറിയിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് പി ആർ ഓ ഷാജി ആറ്റുപുറം, അസ്സ്. പ്രൊഫ.റോൺ ജോയി എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.   
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് ഡയറക്ടർ ഡോ. കെ ദിലീപ്, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസ്, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി, പഞ്ചായത്ത് മെമ്പർമാരായ മാജി സന്തോഷ്, എം പി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


 
 
 
 
 
 
 
 
 
 
