പാലാ: ഈ അധ്യയന വർഷത്തെ പാലാ ഉപജില്ല ശാസ്ത്രോത്സവം 'SciNova P- 2025' ഒക്ടോബർ 7, 8 ദിവസങ്ങളിൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.

ശാസ്ത്ര മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ ഏഴാം തീയതി രാവിലെ 10 മണിക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ., തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റെല്ലാ ജോയി, ഗ്രാമപഞ്ചായത്ത് മെമ്പർ അനുപമ വിശ്വനാഥ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി, പാലാ വിദ്യാഭ്യാസ ജില്ല ഓഫീസർ സത്യപാലൻ പി., സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാദർ ജോസഫ് വെട്ടുകല്ലുംപുറത്ത്, പി.ടി.എ. പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ ഇളംതോട്ടം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

സമാപന സമ്മേളനം ഒക്ടോബർ എട്ടാം തീയതി വൈകുന്നേരം 5 മണിക്ക് ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജി കെ.ബി., സ്കൂൾ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ, എച്ച്. എം. ഫോറം കൺവീനർ ഷിബുമോൻ ജോർജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അനൂപ് സി. മറ്റം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.