പാലാ: പാലാ നഗരസഭയില്‍ കുടുംബശ്രീയുടെ 27-ാം വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രൗഡഗംഭീരമായ സാംസ്‌കാരിക റാലിയോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്.

സ്ത്രീ ശാക്തീകരണ രംഗത്ത് മികവിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീയുടെ പാലാ നഗരസഭയിലെ പ്രവര്‍ത്തനങ്ങളെ ജോസ് K മാണി അഭിനന്ദിച്ചു. സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു.
എ ഡി എം സി പ്രകാശ് ബി നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ അവര്‍ഡ് വിതരണം നിര്‍വഹിച്ചു. സി ഡി എസ് മെമ്പര്‍ സെക്രട്ടറി ഉമേഷിത.പി.ജി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, നഗരസഭാംഗങ്ങളായ ഷാജു തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, ആന്റോ ജോസ് പടിഞ്ഞാറെക്കര, സിജി പ്രസാദ്, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.