ഈരാറ്റുപേട്ട: കുറെ വർഷങ്ങളായി നടന്നു വരുന്ന ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിൽസ നിർത്തിയതായി നാട്ടുകാരുടെ ആക്ഷേപം. ദിവസവും 400 രോഗികൾ ഒ.പി.യിലെത്തുന്ന ഈ സർക്കാർ ആശുപത്രി സാധാരണക്കാരുടെ ആശ്രയമാണ്.

നഴ്സുമാരുടെ കുറവുകൊണ്ടാണ് കിടത്തി ചികിൽസ മുടങ്ങുവാൻ കാരണമെന്ന് അധികൃതരുടെ വിശദീകരണം. രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെയും നഴ്സുമാരുടെ സേവനം ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കണമെന്ന് മുറവിളി ഉയർന്നിട്ട് വർഷങ്ങളായി. എന്നാൽ ഈ ആവശ്യത്തെ അധികൃതർ അവഗണിക്കുകയാണ് ചെയ്യുന്നത്.
50 ലക്ഷം രൂപ മടക്കി പണിത എക്സ് റേ യൂണിറ്റ് ജൂണിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തനം തുടങ്ങീയിട്ടില്ല. ഇത് നഗരസഭയുടെ അനാസ്ഥയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.
