Hot Posts

6/recent/ticker-posts

സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഇടമറുക് ആശുപത്രിപ്പടി ജംഗ്ഷൻ സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.
ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.  
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, മെമ്പർ ജെറ്റോ ജോസ്,
മേലുകാവ് ഗ്രാമപഞ്ചായത്ത്, വാർഡ് മെമ്പർമാരായ  അഖില അരുൺദേവ്, റ്റി.ജെ ബെഞ്ചമിൻ, ഡെൻസി ബിജു, പൊതുപ്രവർത്തകൻ ജീമോൻ തയ്യിൽ, റ്റിറ്റോ.റ്റി.തെക്കേൽ തുടങ്ങിയവർ പങ്കെടുത്തു.
Reactions