Hot Posts

6/recent/ticker-posts

'ഗാന്ധി ഉത്സവം' രാഷ്ട്രപിതാവിനെ അടുത്തറിഞ്ഞ് കുട്ടികള്‍

കോട്ടയം: ചരിത്രം വിവരിക്കുന്ന ചിത്രങ്ങളായി മഹാത്മാ ഗാന്ധി കണ്‍മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കൗതുകം. ഓരോ ചിത്രത്തിന്‍റെയും അടിക്കുറിപ്പ് വായിച്ചും ഗാന്ധിയന്‍ സാഹിത്യ  പുസ്തകങ്ങള്‍ മറിച്ചു നോക്കിയും ചര്‍ക്കയുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞും നീങ്ങുമ്പോള്‍ ഗാന്ധി ഉത്സവം അവര്‍ക്ക് വേറിട്ട അനുഭവമായി.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് ചങ്ങനാശേരി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ ഗാന്ധി ഉത്സവം സംഘടിപ്പിച്ചത്.
   
ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിയാണ് രാവിലെ പരിപാടിക്ക് തുടക്കം കുറിച്ചത്. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷയും സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി മാത്യുവും നേതൃത്വം നല്‍കി. 
ചങ്ങനാശേരിയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തി. ഉച്ചകഴിഞ്ഞ് ചങ്ങനാശേരി പ്രസ് ക്ലബില്‍ നടന്ന പൊതുസമ്മേളനം അഖിലേന്ത്യ ഗാന്ധി സ്മാരക നിധി മുന്‍ ട്രസ്റ്റി കെ.ജി. ജഗദീശന്‍ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്‍റെ ഈ വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പുരസ്കാരം കോട്ടയം നട്ടാശ്ശേരി ഗാന്ധി സ്മാരക സേവാ കേന്ദ്രം സെക്രട്ടറി എം. അരവന്ദാക്ഷന്‍ നായര്‍ക്ക് അദ്ദേഹം സമ്മാനിച്ചു.
കേരള യൂത്ത് പ്രമോഷന്‍ കൗ‍ണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം  മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു, ചങ്ങനാശേരി മുനിസിപ്പല്‍ കൗണ്‍സിലർ ശ്യാം സാംസണ്‍, ഹരജിസന്‍ സേവക് സംഘ് സെക്രട്ടറി ഗോപാലകൃഷ്ണപ്പണിക്കര്‍, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അഗം എം.എ. സജ്ജാദ്, ജില്ലാ കണ്‍വീനര്‍ ബിനു ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി