പാലാ: ഇന്ത്യയുടെ പൂന്തോട്ട നഗരമാണ് ബാംഗ്ലൂർ, അതുപോലെ തന്നെ കോട്ടയം ജില്ലയുടെ പൂന്തോട്ട നഗരമായി പാലാ മാറണമെന്നും അതിന് ഉപോൽബലകമാവട്ടെ പാലായിലെ ഇപ്പോഴത്തെ നഗര സൗന്ദര്യ വൽക്കരണമെന്നും ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു. 

പാലാ നഗരസഭാ സ്വകാര്യ വ്യക്തികളുമായി ചേർന്ന് നഗരം മോഡി പിടിപ്പിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജോസ് കെ മാണി എം പി. യോഗത്തിൽ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായിരുന്നു. 
റൗണ്ടാനകളും ഡിവൈഡറുകളും സൗന്ദര്യവൽക്കരിക്കുന്നത് മറ്റ് ബോർഡുകളും കൊടിത്തോരണങ്ങളും വെച്ച്  മോശമാക്കരുതെന്നും എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്നും ചെയർമാൻ തോമസ് പീറ്റർ ആവശ്യപ്പെട്ടു.     
ചാവറപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കുടപ്പാട്ട്, വൈസ്ചെയർമാൻ ബിജി ജോജോ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ആന്റോ ജോസ് പടിഞ്ഞാറേക്കര, സിജി പ്രസാദ്, ബൈജു കൊല്ലമ്പറമ്പിൽ, ജോർജുകുട്ടി ചെറുവള്ളിൽ, ജോസിന് ബിനോ, ലീന സണ്ണി, ഷാജു തുരുത്തൻ, ബിജു പാലൂപ്പടവിൽ, ജോസുകുട്ടി പൂവേലിൽ, മായാ പ്രതീപ് തുടങ്ങിയവർ പ്രസംഗിച്ചു.

