തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 

പദ്ധതിക്കായി രണ്ട് ലക്ഷത്തിനാൽപതിനായിരം രൂപ (2,40,000/-) ഗ്രാമപഞ്ചായത്ത് ചെലവഴിക്കും. നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് നിർവഹിച്ചു. 


 
 
 
 
 
 
 
 
 
 
