Hot Posts

6/recent/ticker-posts

വിസാറ്റ് ഗ്രൂഫ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ എവിയേഷൻ സെമിനാർ സംഘടിപ്പിച്ചു

ഇലഞ്ഞി: വിസാറ്റ് ഗ്രൂഫ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ CIASL സഹകരണത്തോടെ എവിയേഷൻ സെമിനാർ നടത്തി. എവിയേഷൻ മേഖലയിലെ ഉയർന്ന വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
യോഗത്തിൽ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രൻസിപ്പൽ ഡോ.ലാലി ആൻ്റണി സ്വാഗതം ആശംസിച്ചു. വിസാറ്റ് ഗ്രൂഫ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സന്തോഷ് സൈമൻ അധ്യക്ഷത വഹിച്ചു. CIASL പ്രൊഫസർ ഡോ ജോമോൻ പാപ്പച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിസാറ്റ് എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ ജസ്റ്റിൽ ജോസ് ആശംസ നൽകി.

CIASL അസിസ്റ്റൻ്റ് പ്രൊഫസൽ ദീപക് ശങ്കർ എവിയേഷൻ മേഖലയിലെ കോഴ്സുകൾ, പരിശീലനം, തൊഴിൽ അവസരങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു. ടിംസൺ സുബി വർഗീസ് നന്ദിപ്രസംഗം നടത്തി. പി ആർ ഒ ഷാജി ആറ്റുപുറം, അസിസ്റ്റൻ്റ് പ്രൊഫസർ മരിയ ടോമി, ആൻഡ്രിയ ബിനു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിസാറ്റ് ആർട്സ് ആൻഡ് സയൻസ് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
Reactions