തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി, പാലാ ഗവൺമെൻ്റ് ഹോസ്പിറ്റലിലെ വിമുക്തി ഡി അഡിക്ഷൻ സെൻ്റർ കൗൺസിലർ ആശാ മരിയ പോൾ, സമുദയ ശക്തികരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പ്രോലൈഫ് ഡേ ദിനാചരണത്തിൻ്റെ പ്രസക്തിയെക്കുറിച്ചും ക്ലാസ്സ് എടുത്തു. മാതൃവേദി മേഖല പ്രസിഡൻ്റ് സ്വപ്ന വടകര, ജോയിൻ്റ് ഡയറക്ടർ സി. ലിസ്യൂ ഗ്രേയ്സ് F.C.C , യൂണിറ്റ് പ്രസിഡൻ്റ് ജാസ്മിൻ കണ്ണാട്ടുക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

