മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോലുള്ള പ്രചാരണ ശൈലിയാണ് സന്തോഷ് പുളിക്കന്റെയും. ഇതിനകം തന്നെ തന്റെ പ്രചാരണ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയ സന്തോഷത്തിലാണ് സന്തോഷ് പുളിക്കൻ. ലോകസഭാ തിരെഞ്ഞെടുപ്പിൽ വയനാട്ടിൽ പോയി പ്രിയങ്ക ഗാന്ധിക്കെതിരെയും മത്സരിച്ച പാരമ്പര്യമുണ്ട് സന്തോഷിന്. സ്വതന്ത്രരിൽ വച്ച് ഏറ്റവും കൂടുതൽ വോട്ടും സന്തോഷ് പുളിക്കലിന് ലഭിച്ചു.
വയനാട്ടിൽ മത്സരിച്ചപ്പോൾ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റാനും സഹായിച്ചു. നിലവിലുള്ള അഴിമതിയും സ്വജന പക്ഷപാതത്തോടുമുള്ള പ്രതിഷേധം എന്ന നിലയിലാണ് താൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും, യാതന അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് പൊതു സമൂഹത്തിൽ ശ്രദ്ധ പതിപ്പിക്കാനുമാണ് ഞാൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സന്തോഷ് പുളിക്കൻ പറയുന്നു.

