Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബി വി എം കോളേജ് ഗ്രാജുവേഷൻ ഡേ ചടങ്ങ് നടന്നു

ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡേ ചടങ്ങ് നടന്നു. ചടങ്ങിൽ പാലാ രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജോസഫ് കണിയോടി മുഖ്യ അതിഥി ആയിരുന്നു. കോളേജ് മാനേജർ വെരി റവ. ഫാ. ജോസ് വള്ളോംപുരയിടത്തിൽ അധ്യക്ഷനായിരുന്നു. കോളേജ് ബർസാർ ഫാ മാർട്ടിൻ കല്ലറക്കൽ ആശംസ നേർന്നു. 
ഈ ചടങ്ങിൽ ബി വി എം ബെസ്റ്റ് ഔട്ട്‌ ഗോയിങ് സ്റ്റുഡന്റ് അവാർഡ് കോമേഴ്‌സ് വിദ്യാർത്ഥിനി അനുമോൾ പി എസ് ന് സമ്മാനിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ബെസ്റ്റ് എൻ എസ് എസ് യൂണിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബി വി എം കോളേജിലെ പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ് എന്നിവരെ ഈ ചടങ്ങിൽ ആദരിച്ചു. ബ്രിസ്റ്റോ മാത്യു നന്ദി പ്രകടിപ്പിച്ചു.
Reactions