പാലാ: പാലാ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ ദൈവാലയത്തിൻറെ ഉപമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ മാർച്ച് 19 വ്യാഴാഴ്ച്ച സമാപിക്കും. രാവിലെ 7 മണി മുതൽ പുഷ്പവടി നേർച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 9 മണിക്ക് കുരിശിന്റെ വഴി. തുടർന്ന് നടക്കുന്ന വചനപ്രഘോഷണം ആലപ്പുഴ ഐ.എം.എസ് ധ്യാനഭവൻ ഡയറക്‌ടർ റവ. ഫാ. ജോഷി IMS നയിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് വിജയപുരം രൂപത ചാൻസിലർ റവ. ഡോ. ജോസ് നവസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഒരുമണി മുതൽ ഊട്ടുനേർച്ച വിതരണം ആരംഭിക്കും.
കുടുംബ നവീകരണ ധ്യാനം
2026 മാർച്ച് 25 മുതൽ 28 (ബുധൻ, വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. റവ. ഫാ. തോമസ് നെടുമാങ്കുഴിയും, റവ. ഫാ. ഗീവർഗീസ് പാലമൂട്ടിൽതെക്കേതിലും ധ്യാനം നയിക്കും.
പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാദർ ജോഷി പുതുപ്പറമ്പിൽ, ജോർജ് വലിയപറമ്പിൽ, മാമച്ചൻ പള്ളിപറമ്പിൽ, ജൂബി ജോർജ്, എബിൻ ജോസഫ് മരുതോലിൽ എന്നിവർ പങ്കെടുത്തു.

