പാലാ: പ്രൈമറി സ്കൂൾ അധ്യാപകർ സത്യാന്വേഷികളും സുവിശേഷ പ്രചാരകരുമായി മാറണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നവരാണ് പ്രൈമറി സ്കൂളധ്യാപകർ. പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ ശ്ലാഖനീയമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിസ്ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ആമുഖ പ്രഭാഷണം നടത്തി.കെ.ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി.മാണി.സി. കാപ്പൻ എം.എൽ.എ നവതി സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, എ.ഇ ഒ സജി.കെ ബി, ബി.പി.സി കെ.രാജ് കുമാർ പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി, വിദ്യാർത്ഥി പ്രതിനിധികളായ അഗസ്റ്റസ് ലിജോ ആനിത്തോട്ടം, റയാൻ സുനിൽ, ഹെൽന പ്രിൻസ്, അക്ഷര രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
.jpeg)
