സിവിൽ സർവീസ് പരീക്ഷയിലെ തന്റെ അനുഭവങ്ങളും തയ്യാറെടുപ്പിന്റെ വഴികളും സ്മിത പങ്കുവെച്ചു. സ്ഥിരമായ പരിശ്രമവും ആത്മവിശ്വാസവും ലക്ഷ്യസാക്ഷാത്കാരത്തിന് അനിവാര്യമാണെന്ന് അവർ പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു.
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ്, സാബു കദളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

