പാലാ: ആറാം ഉത്സവ ദിനമായ ഇന്ന് രാവിലെ 9 മുതൽ ഉത്സവബലി. 10 മുതൽ തിരുവാതിര. 11 മുതൽ ഭജൻസ്, 12.30 ഉത്സവബലി ദർശനം. തുടർന്ന് പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകിട്ട് 5 ന് നടതുറക്കൽ. 5.30 നു കാഴ്ച ശ്രീബലി. വേല-സേവ, സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം, പഞ്ചവാദ്യം, 7ന് ഫ്യൂഷൻ ഡാൻസ്, 8ന് പഞ്ചാരിമേളം, 9.30ന് വലിയവിളക്ക് എന്നിവ നടക്കും.
പള്ളിവേട്ടദിനമായ മാർച്ച് 27ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ഇശൈകലൈമണി ഏറ്റുമാനൂർ ശ്രീകാന്തിന്റെ നാദസ്വരകച്ചേരി, മുത്തോലപുരം രജീഷ്‌മാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് ചാക്യാർകുത്ത്, 9.30ന് പള്ളിവേട്ട, പാഴൂർ ജിതിൻമാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം.
