Hot Posts

6/recent/ticker-posts

ഉംപന്‍ ചുഴലിക്കാറ്റ്-ബംഗാളിന് 1000 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മോദി


കൊല്‍ക്കത്ത: ബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രഖ്യാപിച്ചു. ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.

ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച മേഖലകള്‍ മോദി ഹെലികോപ്ടറില്‍ വിലയിരുത്തി. ശേഷം ബസിര്‍ഹത്ത് മേഖലയ്ക്ക് സമീപത്തെ സ്‌കൂളില്‍ അവലോകന യോഗം ചേര്‍ന്നു. ഉംപുന്‍ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും 80 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു. 

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യോഗത്തിനുശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്കുള്ള പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പ്രതികരിച്ചില്ല.

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാളിനെ തകര്‍ത്തിട്ടും കേന്ദ്രത്തില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് മമത നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ദുരന്തമുണ്ടാവുമ്പോഴാണ് സഹായം നല്‍കേണ്ടത്, അല്ലാതെ 500 ദിവസം കഴിഞ്ഞിട്ടല്ല, പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.





Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ