കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില ഗ്രാമിന് 4,335 രൂപയായും പവന് 34,680 രൂപയായും ഉയര്‍ന്നു.
ബുധനാഴ്ച ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ ജ്വല്ലറികള്‍ തുറന്നു.
