ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,535 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 146 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 4,167 ആയി. കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്. 60,490 പേരുടെ രോഗം ഭേദമായി.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. എന്നാല്‍ നാലുദിവസത്തിന് ശേഷം ഇന്ന് പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്.രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണവ. ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമാണ്.
രാജ്യത്ത് കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് 70,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിന് ശേഷം 100 ദിവസങ്ങള്‍ കഴിഞ്ഞാണ് 68,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നതുമായി ഈ കണക്ക് താരതമ്യം ചെയ്യുമ്പോഴാണ് രോഗവ്യാപനത്തിന്റെ വേഗത വ്യക്തമാകുന്നത്.
