ഷിംല: രാജ്യത്ത് കോവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ 12 ജില്ലകളിലും ലോക്ക്ഡൗണ്‍ നീട്ടിയതായാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 214 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. 63 പേര്‍ രോഗമുക്തരായി. ഹാമിര്‍പുര്‍ ജില്ലയിലാണ് സംസ്ഥാനത്തെ രോഗികളുടെ നാലിലൊന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 63 കേസുകളാണുള്ളത്. സോളനില്‍ 21 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തുകയും രാജ്യത്ത് വ്യോമഗാതാഗതം പുനരാരംഭിക്കുകയും ചെയ്ത അവസരത്തിലാണ് ഹിമാചല്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി ഉത്തരവ് പുറത്തിറക്കുന്നത്. മേയ് 31-നുശേഷം ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം കൂടിയാണിത്.
