ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ പ്രാവിനെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ചാരപ്രവർത്തനത്തിന് വേണ്ടി പാകിസ്ഥാൻ അയച്ച പ്രാവാണോ ഇത് എന്ന സംശയവും നിഴലിക്കുന്നുണ്ട്.
അതിര്‍ത്തിയിലെ കമ്പിവേലിയില്‍ ഇരിക്കുകയായിരുന്ന പ്രാവിനെ ആദ്യം പ്രദേശവാസികളാണ് കണ്ടെത്തിയത്. സംശയം തോന്നിയ ഇവർ പ്രാവിനെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
പ്രാവിന്റെ കാലിൽ നിന്നും മോതിരത്തോട് സാമ്യമുള്ള ഒരു വളയം ലഭിച്ചുവെന്നും അതിൽ അക്കങ്ങൾ കുറിച്ചിട്ടുള്ളതായും പോലീസ് മേധാവികൾ പറഞ്ഞു. ഈ അക്കങ്ങൾ രഹസ്യകോഡ് ആവാനാണ് സാധ്യതയെന്നും ഇതിനു പിന്നിലെ ഭീകരബന്ധം പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ ചൂണ്ടി കാണിക്കുന്നു.
പ്രാവിൽ നിന്നും ലഭിച്ച വളയം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കത്വ SSP ശൈലേന്ദ്ര മിശ്ര അറിയിച്ചു. പ്രാവ് എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jammu&Kashmir: Locals in Kathua captured a pigeon near Indian border fences today. Shailendra Mishra, SSP Kathua says, "We don't know from where it came. Locals captured it near our fences. We have found a ring in its foot on which some numbers are written.Investigation underway" pic.twitter.com/76RJilZTFO— ANI (@ANI) May 25, 2020
