മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുകുട്ടി എന്ന അനുമോള്‍. ഫ്‌ലവര്‍സ് ടി.വിയില്‍ ടെലികാസ്റ്റ് ചെയ്യുന്ന ടമാര്‍ പടാര്‍/സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് താരം ഏറ്റവും അധികം പ്രേക്ഷക ശ്രദ്ദ നേടിയത്. നിരവധി സീരിയലുകളിലും ടി.ഷോകളിലും വെബ് സീരീസുകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. നര്‍മം കലര്‍ന്ന താരത്തിന്റെ അഭിനയം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍മീഡിയയില്‍ വളരെ അധികം സജീവമാണ് അനു.
ഇപ്പോഴിതാ അനുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോട്ടീവ് പിക്സ് സ്റ്റുഡിയോക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. താരം ബുള്ളറ്റില്‍ ഇരിക്കുന്ന ഫോട്ടോസിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
'കാലെത്തില്ലെങ്കിലും ഞാന്‍ ബുള്ളറ്റ് ഓടിക്കും..' എന്ന ക്യാപ്ഷനോടെയാണ് അനുമോള്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടാണ് ചിത്രങ്ങള്‍ വൈറല്‍ ആയത്.
ബുള്ളറ്റ് സ്റ്റാന്‍ഡില്‍ ആണെന്ന് ആരും പറയില്ല, സ്റ്റാന്‍ഡ് എടുത്താല്‍ കാണാം കോമഡി..' എന്നീ രസകരമായ കമന്റുകളും താരത്തിന്റെ പോസ്റ്റിന് ആരാധകര്‍ നല്‍കുന്നുണ്ട്. ഇതിന് മുന്‍പും താരം ഫോട്ടോഷൂട്ടുകള്‍ നടത്തിയിരുന്നു.'ദില്‍ജിത് ദി പവര്‍ സ്റ്റാര്‍' എന്ന വെബ് സീരിസിലും അനുമോള്‍ അഭിനയിച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ പോസ്റ്റുന വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


