പാമ്പുകടിയേറ്റ് കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണവുമായി ഏറെ സാദൃശ്യമുളള ഒരു പഴയ മലയാള സിനിമയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. 'അവനെ കൊത്തിയ പാമ്പ് ഞാനാ'എന്ന് തുടങ്ങുന്ന രംഗവും അതിലെ സംഭാഷണവുമാണ് ഇപ്പോള്‍ ജന ശ്രദ്ധനേടിയിരിക്കുന്നത്. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'കരിമ്പിന്‍പൂവിനക്കരെ' എന്ന ചിത്രത്തിലെയാണ് ഈ സംഭാഷണം. പത്മരാജന്‍ തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത
ചിത്രമാണിത്. പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ 'കൊല്ലുന്നതോ കരിമൂര്‍ഖനെ ഉപയോഗിച്ചും!ഇത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവുമായി സാദൃശ്യം തോന്നിക്കും എന്നതാണ് ഇപ്പോള്‍ ഈ രംഗം വൈറലാകാനുളള കാരണം.
1985 ല്‍ പുറത്തിറങ്ങിയ 'കരിമ്പിന്‍പൂവിനക്കരെ' എന്ന ചിത്രത്തില്‍ പ്രതികാരദാഹിയായ ഭദ്രനായി എത്തുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടി (ശിവന്‍), ഭരത് ഗോപി (ചെല്ലണ്ണന്‍), ഉര്‍വശി (ചന്ദ്രിക), രവീന്ദ്രന്‍ (തമ്പി) എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
