കൊച്ചി : കോവിഡ് 19നു ശേഷം കമ്പനി കൂടുതൽ ഇടങ്ങളിലെ ടാൽകം പൗഡർ വിൽപ്പന നിർത്തിയേക്കും. ടാൽകം പൗഡറിലെ ആസ്ബറ്റോസ് ക്യാൻസറിന് കാരണമാകുന്നുണ്ട് എന്ന ആരോപണത്തെ തുടർന്ന് US ലും കാനഡയിലും ടാൽകം ബിസിനസ് കുത്തനെ തകർന്നിരുന്നു. US കൺസ്യൂമർ ഉത്പന്നങ്ങൾക്ക് 0.5 ശതമാനത്തോളമാണ് ഇപ്പോൾ വിൽപ്പന. എന്നാൽ നിലവിലെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാം.
ക്യാൻസറിന് കാരണമാകുന്നു എന്ന പരാതിയിന്മേൽ ഉല്പങ്ങൾക്കെതിരെ 16000 ലോ സ്യൂട്ടുകൾ ആണ് ഫയൽ ചെയ്തിരിക്കുന്നത്. ടാൽകം പൗഡറിന് പകരം കോൺ സ്റ്റാർച്ച് ഉപയോഗിച്ച് നിർമിക്കുന്ന പൗഡർ വിൽപ്പന വടക്കേ അമേരിക്കയിൽ കമ്പനി നടത്തുന്നുണ്ട്. വൈകാതെ തന്നെ ലോകമെമ്പാടും ഇത് ലഭ്യമാകും.
ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് US ൽ വിറ്റഴിച്ച 33,000ഓളം ടിൻ പൗഡർ കമ്പനി തിരിച്ചെടുത്തിരുന്നു. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് വിറ്റഴിച്ച ടിന്നുകൾ തിരികെ എടുക്കുന്നത്. US ഹെൽത്ത് റെഗുലറ്റർമാർ നടത്തിയ പരിശോധനയിൽ ആണ് പൗഡറിൽ ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ലോസ് ഏഞ്ചലസ് കോടതിയുടെ നിർദ്ദേശമനുസരിച്ച് 2,600 കോടി രൂപ പിഴ അടക്കേണ്ടി വന്നു.
